HomeKeralaവീടിന് തീപിടിച്ചു: ബത്തേരിയിൽ വയോധികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു |...

വീടിന് തീപിടിച്ചു: ബത്തേരിയിൽ വയോധികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു | Fire

വയനാട് : സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി പുത്തൻവീട് കൃഷ്ണൻകുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയുടെ ഭാര്യയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. (House catches fire in Wayanad, Elderly man dies, wife seriously injured )

ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. രാത്രിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ കിടപ്പുമുറി ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.