ചെങ്ങളത്ത് വീട് കയറി ആക്രമണം; രണ്ടുപേർ കൂടി പോലീസ് പിടിയിൽ
Sat, 18 Mar 2023

കുമരകം: ചെങ്ങളത്ത് ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെക്കൂടി പോലീസ് പിടികൂടിയത്. ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ അർജുൻ ബൈജു (21), അയർക്കുന്നം സ്വദേശി അരുൺ വിജയൻ (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 22ന് ഇവരും സുഹൃത്തുക്കളും ചേർന്ന് ചെങ്ങളം എൻഎസ്എസ് കരയോഗം ഭാഗത്തെ വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. നേരത്തേ ഈ കേസിൽ നാലുപേരെ പിടികൂടിയിരുന്നു. കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഒമാരായ സ്റ്റെഫിൻ, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.