കോഴിക്കോട്: കൈതപ്പൊയിലിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്‌ന (34) ആണ് മരിച്ചത്. കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ എട്ടു മാസമായി പുതുപ്പാടി സ്വദേശി ആദിൽ (29) എന്ന യുവാവിനൊപ്പം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഹസ്‌ന.(Woman found dead in flat in Thamarassery)
ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് ഹസ്‌നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമയം വൈകിയിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന്, തൊട്ടടുത്ത റൂമിലുണ്ടായിരുന്ന ആദിൽ ഫ്ലാറ്റ് ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഹസ്‌നയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
വിവാഹമോചിതയായ ഹസ്‌നയ്ക്ക് ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുണ്ട്. 13 വയസ്സുള്ള മൂത്ത മകൻ മാത്രമാണ് ഹസ്‌നയ്‌ക്കൊപ്പം താമസിച്ചിരുന്നത്. മറ്റു രണ്ടു മക്കളെ കാണാൻ മുൻ ഭർത്താവ് അനുവദിക്കാത്തതിൽ ഹസ്‌നയ്ക്ക് കടുത്ത മനോവിഷമം ഉണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു.
ഹസ്‌നയുടെ ഇപ്പോഴത്തെ പങ്കാളിയായ ആദിലും വിവാഹമോചിതനാണ്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല.