HomeKerala'സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം,...

‘സ്പീക്കറുടെ അനുമതിയില്ലാതെ പ്രതിപക്ഷ നേതാവ് അഴിമതി ആരോപിച്ചത് തന്നെ ചട്ട ലംഘനം, സ്പെയ്സ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കും’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ നൂറുകണക്കിന് വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികളുമായി ആഭ്യന്തര വകുപ്പ്. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ സ്ഥലപരിമിതിയും പ്രതിസന്ധിയും സൃഷ്ടിക്കുന്നുവെന്ന പരാതികൾക്കിടയിലാണ് സർക്കാർ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്.(Home Minister Ramesh Chennithala Announces SPACE Project to Clear Police Stations and Addresses Legislative Issues)

പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘സ്പെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കേന്ദ്ര സർക്കാർ സ്ഥാപനവുമായി ചേർന്നാണ് പൂർത്തിയാക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അതേസമയം, നിയമസഭയിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച വിവാദങ്ങളിലും ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കി. റൂൾ 50 പ്രകാരം അഴിമതി ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിൽ എന്ത് അനുവദിക്കണം, എന്ത് ഒഴിവാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സ്പീക്കറാണ്. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ അഴിമതി ആരോപണം ഉന്നയിച്ചത് ചട്ട ലംഘനമാണ്. നികുതി കുറച്ച നടപടിയിൽ മുഖ്യമന്ത്രി സഭയിൽ മറുപടി നൽകുമെന്നും, അതുവരെ കാത്തിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.കെ. മഹേശന്റെ ആത്മഹത്യ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, അത് ലഭിച്ച ശേഷം പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

The Kerala government, under the leadership of Home Minister Ramesh Chennithala, has introduced the ‘SPACE’ project in collaboration with a central agency to clear abandoned vehicles from police stations. Additionally, the minister criticized the opposition leader for violating assembly rules during corruption allegations and stated that the Chief Minister will address the liquor tax reduction issue in the house.

WhatsApp Channel Banner

Latest updates

ശബരിമല നെയ്യ് ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായി...

കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്‌.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.(Sabarimala Ghee Scam, SP MJ...

DR കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു: മരണം 1,700 കടന്നു;...

കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വെയറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,700 കടന്നു. മേയ് 15-ന് രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ റിപ്പോർട്ട് ചെയ്ത 3,802 കേ...

‘സമരം ആത്മഹത്യാപരം, കുറഞ്ഞത് വെള്ളമെങ്കിലും കുടിച്ച് പോരാട്ടം തുടരൂ’:...

റാഞ്ചി: ജാർഖണ്ഡിലെ പി.എസ്.സി, എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നാല് ദിവസമായി തുടർന്നുപോന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രമുഖ സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്...

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...