Times Kerala

വീട് കയറി ആക്രമണം; രണ്ടുപേർ കൂടി പോലീസ് പിടിയിൽ

 
വീട് കയറി ആക്രമണം; രണ്ടുപേർ കൂടി പോലീസ് പിടിയിൽ
കു​മ​ര​കം: ചെ​ങ്ങ​ള​ത്ത് ഗൃ​ഹ​നാ​ഥ​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ​ക്കൂ​ടി പോലീസ് പിടികൂടിയത്. ചെ​ങ്ങ​ളം നെ​ല്ലി​പ്പ​ള്ളി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ ബൈ​ജു (21), അ​യ​ർ​ക്കു​ന്നം സ്വദേശി അ​രു​ൺ വി​ജ​യ​ൻ (29) എന്നിവരെയാണ് കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 22ന് ഇ​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ​ ​ചെ​ങ്ങ​ളം എ​ൻഎ​സ്എ​സ് ക​ര​യോ​ഗം ഭാ​ഗ​ത്തെ വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ക​നെ​യും ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. നേ​ര​ത്തേ ഈ ​കേ​സി​ൽ നാ​ലു​പേരെ പിടികൂടിയിരുന്നു. കു​മ​ര​കം എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ് ജോ​സ​ഫ്, എ​സ്.​ഐ സു​രേ​ഷ്, എ.​എ​സ്.​ഐ സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ സ്റ്റെ​ഫി​ൻ, സു​ജി​ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Topics

Share this story