HomeKerala'ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല': രാഹുൽ മാങ്കൂട്ടത്തിൽ...

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court’s crucial remarks on Rahul Mamkootathil case)

ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ സമ്മതത്തോടെയാണ് ഗർഭച്ഛിദ്രം നടത്തിയതെന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ സൂചിപ്പിക്കുന്നു. യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചുനൽകിയത്. ഇതിൽ രാഹുലിന്റെ നിർബന്ധമുണ്ടായിരുന്നോ എന്നത് വിചാരണയിൽ തെളിയേണ്ട കാര്യമാണെന്നും കോടതി വ്യക്തമാക്കി.

യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പ്രൊസീക്യൂഷൻ വാദിച്ചു. ജാമ്യം നൽകുന്നത് തന്റെ ജീവന് ഭീഷണിയാണെന്ന് പരാതിക്കാരിയും കോടതിയെ അറിയിച്ചിരുന്നു. കർശനമായ ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 16-ന് രാവിലെ 10-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഇത് ഔദ്യോഗിക കസ്റ്റഡിയായി കണക്കാക്കാം. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഹാജരാകണം. തന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണം. സംസ്ഥാനം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം.

WhatsApp Channel Banner

Latest updates

‘CJP മാറ്റങ്ങൾക്കായി ‘പ്രഷർ ഗ്രൂപ്പായി’ പ്രവർത്തിക്കും, E20 പെട്രോളിനെതിരെ...

ഛത്രപതി സംഭാജിനഗർ: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് ശേഷം 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും...

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ഭീതി: 22 കുട്ടികൾ മരിച്ചു;...

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് 22 കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതുവരെ 184 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. താലൂക്ക്,...

രാജ്യത്ത് പ്രതിവർഷം 1.8 ലക്ഷം റോഡപകട മരണങ്ങൾ: പാർലമെന്റിൽ...

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളിൽപ്പെടുട്ട് പ്രതിവർഷം 1.8 ലക്ഷത്തോളം പേരുടെ ജീവൻ പൊലിയുന്നുവെന്ന നടുക്കുന്ന കണക്കുകൾ പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിദിനം ശരാശരി...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കും: തമിഴ്‌നാട് ബജറ്റിലെ പ്രഖ്യാപനം...

ചെന്നൈ: കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രഖ്യാപനം. ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കവേ ധനകാര്യ മന്ത്രി ഡോ. എൻ. മേരി...

88 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി വിശാഖ...

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വിശാഖ റാത്തോഡിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി. സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് ഇൻ്റർപോൾ റെഡ് നോട്ടീസ്...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...