Times Kerala

ശക്തമായ വേനൽ മഴ: ഇന്ന് സംസ്ഥാനത്ത് 9 ജില്ലകളിൽ മുന്നറിയിപ്പ്

 
മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽ മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് യെല്ലോ അലേർട്ട് ഉള്ളത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്. നാളെ യെല്ലോ അലേർട്ടുള്ളത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ആണ്. അതിശക്തമായ മഴയ്ക്ക് ശനിയാഴ്ച മുതൽ എന്നും സാധ്യതയുണ്ട്. ഓറഞ്ച് അലേർട്ട് ശനിയാഴ്ച രണ്ടു ജില്ലകളിലും, ഞായറാഴ്ച മൂന്നു ജില്ലകളിലും, തിങ്കളാഴ്ച ഏഴ് ജില്ലകളിലുമാണുള്ളത്. തെക്കൻ കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

Related Topics

Share this story