'മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞു, ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് ധാരണ': KK ശിവരാമൻ | Local body elections

തിരുത്തിയാൽ തിരിച്ചു വരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു
'മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞു, ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് ധാരണ': KK ശിവരാമൻ | Local body elections
Updated on

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തിരിച്ചടിയിൽ കടുത്ത വിമർശനവുമായി സി.പി.ഐ. നേതാവ് കെ.കെ. ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.(People have identified the mafia's friends, KK Sivaraman on the defeat in Local body elections)

ഇടുക്കിയിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം ഇടതുപക്ഷം പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കെ.കെ. ശിവരാമൻ്റെ പോസ്റ്റ് തുടങ്ങുന്നത്. "ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണം. പാറ, മണ്ണ്, കയ്യേറ്റ മാഫിയയുടെ കൂട്ടുകാരെ ജനം തിരിച്ചറിഞ്ഞു," എന്നും അദ്ദേഹം പറഞ്ഞു.

"പ്രവർത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണം." ഇടുക്കിയിൽ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് എൽ.ഡി.എഫ്. പറയുമ്പോൾ അത് ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പ് ഫലം എന്നേക്കുമായി ഉള്ളതല്ലെന്നും കെ.കെ. ശിവരാമൻ ഓർമ്മിപ്പിച്ചു. ഇടതുപക്ഷം യാഥാർത്ഥ്യബോധത്തോടെ സ്വയംവിമർശനം നടത്തി തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായ വിജയം നേടാൻ സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com