

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയിട്ടും കോട്ടയം എരുമേലി പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് യു.ഡി.എഫിന് അംഗമില്ല. പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ്ഗ സംവരണമായ പഞ്ചായത്തിൽ, പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരംഗം പോലും യു.ഡി.എഫിന് വിജയിച്ചില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം.( No Scheduled Caste member for UDF in Erumeli Panchayat)
24 വാർഡുകളുള്ള എരുമേലി പഞ്ചായത്തിൽ 14 സീറ്റുകൾ നേടി യു.ഡി.എഫ്. മികച്ച വിജയം നേടിയിട്ടുണ്ട്. എന്നാൽ, പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ്ഗ സംവരണമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെട്ടു.
പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള അംഗങ്ങൾ ബി.ജെ.പി.ക്കും സി.പി.എമ്മിനും ഉണ്ടെന്നിരിക്കെ, യു.ഡി.എഫിന് ഭരണം കിട്ടിയിട്ടും പ്രസിഡൻ്റ് സ്ഥാനത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.