തദ്ദേശ തിരഞ്ഞെടുപ്പ്: ജയം നേടിയില്ലെങ്കിലും ചരിത്രത്തിൽ ഇടം നേടി കേരളത്തിലെ 2 ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥികൾ | Transgender

ഇരുവരും വനിതാ സംവരണ സീറ്റുകളിലാണ് മത്സരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ്:  ജയം നേടിയില്ലെങ്കിലും ചരിത്രത്തിൽ ഇടം നേടി കേരളത്തിലെ 2 ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥികൾ | Transgender
Updated on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി മത്സരിച്ച കോൺഗ്രസിൻ്റെ രണ്ട് ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥികൾക്കും പരാജയം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന അരുണിമ എം. കുറുപ്പും, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്ന അമയ പ്രസാദും ആണ് പരാജയപ്പെട്ടത്. ഇരുവരും വനിതാ സംവരണ സീറ്റുകളിലാണ് മത്സരിച്ചത്.(2 transgender candidates in Kerala made history despite not winning)

വയലാർ ഡിവിഷനിൽ 17,415 വോട്ടുകൾ നേടി അരുണിമ എം. കുറുപ്പ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എൽ.ഡി.എഫ്. സ്ഥാനാർഥി സന്ധ്യാ ബെന്നിയാണ് വിജയിച്ചത്. 4,519 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സന്ധ്യാ ബെന്നി (21,934 വോട്ട്) അരുണിമയെ പരാജയപ്പെടുത്തി.

തിരുവനന്തപുരം പോത്തൻകോട് ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ് അമയയെ പരാജയപ്പെടുത്തിയത്. സി.പി.എം. സ്ഥാനാർത്ഥി എസ്. കാർത്തിക 16,318 വോട്ട് നേടി വിജയിച്ചു. 12,172 വോട്ടുകൾ നേടി അമയയ്ക്ക് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 12,432 വോട്ട് നേടിയ ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്നു തൊട്ടു മുന്നിൽ രണ്ടാമത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടെയും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉടലെടുത്തിരുന്നു. വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് മത്സരിക്കാൻ കഴിയുമോ എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ, ട്രാൻസ്‌വിമൻ ആയ അരുണിമയും അമയയും തങ്ങൾ സംവരണ വാർഡിൽ മത്സരിക്കാൻ യോഗ്യരാണെന്ന് വാദിക്കുകയും മത്സരം പൂർത്തിയാക്കുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com