തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ലെന്ന് മന്ത്രി നിലപാട് മയപ്പെടുത്തിയിരുന്നു.(Health Minister K Muraleedharan Clarifies Food Distribution Row)
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചില സംഘടനകൾ ആഹാരം വിതരണം ചെയ്യുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കയ്യേറിയതിനെതിരെ പരാതി ലഭിച്ചിരുന്നു. ഇത് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെയും ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ ലാബ് പ്രവർത്തനങ്ങളെയും ജീവനക്കാരെയും തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടിയെടുത്തത്. അവിടെ ലാബിനെതിരെ നടപടിയെടുത്തതാണ് ഇപ്പോഴത്തെ എതിർപ്പുകൾക്ക് കാരണം.
കമ്മ്യൂണിറ്റി കിച്ചൺ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും ആരംഭിക്കുക. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും പാവപ്പെട്ടവർക്ക് ആഹാരം ലഭിക്കണമെന്നാണ് സർക്കാരിന്റെ താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി.
Story Summary
Kerala Health Minister K Muraleedharan clarified the controversy surrounding food packet distribution, stating that the government is not against providing food but opposed the land encroachment at Alappuzha Medical College. He announced the setup of a community kitchen by the Hospital Development Committee.


