തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതി നേരിട്ട് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ പരിതാപകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടിയന്തര നടപടികളുമായി സർക്കാർ രംഗത്തെത്തിയത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച ആശുപത്രി സന്ദർശിച്ച് പുരോഗതി വിലയിരുത്തും. (Peroorkada Mental Health Centre)
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ,...
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11-ന് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം നിപ വൈറസിന്റെ ഡബിൾ ഇൻകുബേഷൻ പീരിയഡായ 42 ദിവസം പൂർത്തിയാകുമ്പോഴും പുതിയ...
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile flashlight treatment). സംഭവത്തിൽ ഡിഎച്ച്എസിനോട് (DHS) അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും...
തിരുവനന്തപുരം: പൊതിച്ചോറ് വിതരണത്തെച്ചൊല്ലി ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു ലോക റെക്കോർഡാണെന്ന് അദ്ദേഹം പറഞ്ഞു.(Former Minister V Sivankutty Slams Health Minister K Muraleedharan)
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ...
തിരുവനന്തപുരം: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വീണ്ടും നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ ആരുടെയും അന്നം മുടക്കിയിട്ടില്ലെന്നും സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം നൽകുന്നതിന് സർക്കാർ എതിരല്ലെന്ന് മന്ത്രി നിലപാട് മയപ്പെടുത്തിയിരുന്നു.(Health Minister K Muraleedharan Clarifies Food Distribution...
പത്തനംതിട്ട: സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.(Health Minister K Muraleedharan Warns Against Food Distribution)
യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണിതെന്നും കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രമേ ആശുപത്രിക്കുള്ളിൽ...
ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ സംഘടനകളുടെയോ മറ്റ് കൂട്ടായ്മകളുടെയോ ബാനറുകളും കൊടികളും പ്രദർശിപ്പിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ (Health minister k muraleedharan). സർക്കാർ ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിലെ...
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച ഉന്നതതല...
വയനാട്: വയനാട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, അത്തരമൊരു സാഹചര്യം സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.(Health Minister Promises Urgent Action On Wayanad Medical College And Probe Into Vandanam Recruitment)
കോളേജ് മാനന്തവാടിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പും ആയുഷ് (AYUSH) വകുപ്പും ഒന്നിച്ച് സംയുക്തമായി പ്രവർത്തിക്കും (Kerala Health AYUSH Coordination). പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപീകരിച്ച പ്രത്യേക ഹൈപവർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രമുഖ വിദഗ്ദ്ധരുടെ ശില്പശാലയിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. മൺസൂൺ...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട...