മ്ലാവിനെ കൊന്ന് ഇറച്ചി കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
Sep 5, 2023, 19:09 IST

കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കന്നിതേവൻപെട്ടി എം.ജി.ആർ കോളനിയിൽ സുരേഷ് (25), പ്രകാശ് (28) എന്നിവരെയാണ് പിടികൂടിയത്. . കടുവസങ്കേത്തിനുള്ളിൽ കയറി മ്ലാവിനെയും മറ്റ് ജീവികളെയും വേട്ടയാടി കടത്തുന്നത് പതിവാക്കിയ സംഘത്തിലെ പ്രതികളാണ് പിടിയിലായതെന്ന് വനപാലകർ പറഞ്ഞു. വേട്ട സംഘത്തിലെ മറ്റ് രണ്ട് പ്രതികളായ രാഹുൽ, ശിവ എന്നിവർ ഒളിവിലാണ്.