Times Kerala

വനപാലകരുടെ പരാതിയിൽ മാധ്യമപ്രവർത്തകർ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം
 

 
വനപാലകരുടെ പരാതിയിൽ മാധ്യമപ്രവർത്തകർ റൂബിൻ ലാലിന് ഹൈകോടതിയുടെ ജാമ്യം

അതിരപ്പിള്ളി: സാമൂഹിക പ്രവർത്തകനും പ്രാദേശിക മാധ്യമപ്രവർത്തകനുമായ റൂബിൻലാലിന് ജാമ്യം അനുവദിച്ച് ഹൈകോടതി. വനപാലകരുടെ പരാതിയെ തുടർന്ന് അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത റൂബിൻലാൽ രണ്ടാഴ്ചയായി ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. നേരത്തേ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം കിട്ടിയില്ല. ഇതോടെയാണ് ഹൈകോടതിയെ സമീപിച്ചത്.

കഴിഞ്ഞ മാസം 26നാണ്​ റൂബിൻലാലിന്റെ അറസ്റ്റിനും റിമാൻഡിനും ആസ്പദമായ സംഭവമുണ്ടായത്. അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപന്നിയുടെ ചിത്രം എടുക്കുന്നതിനിടെ വനപാലകർ തടസ്സമുന്നയിക്കുകയും റൂബിൻലാലുമായി തർക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കാട്ടിൽ കയറി ചിത്രമെടുത്തെന്നും വനപാലകരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് റൂബിൻ ലാലിനെതിരെ വനപാലകർ അതിരപ്പിള്ളി പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെ അതിരപ്പിള്ളി എസ്.എച്ച്.ഒ ആൻഡ്രിക് ഗ്രോമിക് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Related Topics

Share this story