പീഡനം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു

child rape

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ  കൊ​​​ച്ചി​​​യി​​​ൽനി​​​ന്നും വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. ഡൽഹി പോലീസ് ആണ് ഇവരെ കണ്ടെത്തിയത്. കൂടാതെ അ​​​വ​​​ർ​​​ക്കൊ​​​പ്പം ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഫൈ​​​സാ​​​നെ​​​യും സു​​​ബൈ​​​റി​​​നെ​​​യും പി​​​ടി​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു.

എന്നാൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വന്ന വാർത്തയിൽ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് ഇ​​​വ​​​രി​​​ൽ ഒ​​​രു പ്ര​​​തി​​​യെ ഒ​​​ഴി​​​വാ​​​ക്കി കു​​​ട്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി ചൂണ്ടികാട്ടിയതോടെയാണ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ർ സ്വ​​​മേ​​​ധ​​​യാ​​​ കേ​​​സെ​​​ടു​​​ത്ത​​​ത്.  ഈ സംഭവത്തിൽ ന​​​വം​​​ബ​​​ർ 3 ന​​​കം വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​ല സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ർ, നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി (എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി) എ​​​ന്നി​​​വ​​​രോ​​​ട് നി​​​ർ​​​ദേശിച്ചു.

Share this story