Times Kerala

 ഹാങ്ങിങ് സോളാർ ഫെൻസിങ്ങ്; 14.62 കോടി രൂപയുടെ ഭരണാനുമതിയായി

 
 ഹാങ്ങിങ് സോളാർ ഫെൻസിങ്ങ്; 14.62 കോടി രൂപയുടെ ഭരണാനുമതിയായി
 

ചാലക്കുടി, വാഴച്ചാൽ, മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധികളിൽ ഹാങ്ങിങ് സോളാർ ഫെൻസിങ്ങ് സ്ഥാപിയ്ക്കുന്നതിനായി 14.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.

108 കിലോ മീറ്റർ ദൂരത്തിലാണ് ഫെൻസിങ്ങ് നടത്തുക. നബാർഡ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി പഞ്ചായത്ത് പരിധികളിലെ വന്യമൃഗ  ആക്രമണങ്ങൾ തടയുന്നതിന്റെ  ഭാഗമായി തയ്യാറാക്കി നൽകിയ  നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്ന് എം.എൽ.എ പറഞ്ഞു.

Related Topics

Share this story