പത്തനംതിട്ട: അച്ചടക്കലംഘനം പതിവാക്കിയെന്ന കണ്ടെത്തലിനെത്തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉമേഷ് ഏറെക്കാലമായി സസ്പെൻഷനിലായിരുന്നു. സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട എസ്പിയുടെ നടപടി. ഡിഐജിക്ക് അപ്പീൽ നൽകുമെന്നും ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഉമേഷ് പറഞ്ഞു.(Repeated disciplinary violations, police officer police officer police officer Umesh Vallikkunnu dismissed from police force)
സർവീസിലിരിക്കുമ്പോഴും സസ്പെൻഷൻ കാലാവധിയിലും ഉമേഷ് ഗുരുതരമായ അച്ചടക്കലംഘനങ്ങൾ നടത്തിയതായി വിവിധ അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരെയും വകുപ്പിന്റെ പ്രവർത്തനങ്ങളെയും ഇയാൾ നിരന്തരം വിമർശിച്ചിരുന്നു.
സർവീസ് കാലയളവിൽ മുപ്പതോളം തവണ ഉമേഷ് വള്ളിക്കുന്നിനെതിരെ വിവിധ തരത്തിലുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് തവണ ഇയാൾ സസ്പെൻഷൻ നടപടിയും നേരിട്ടിരുന്നു.