പക്ഷിപ്പനിയെത്തുടര്‍ന്ന് അരലക്ഷം താറാവുകളെയും കോഴികളെയും കൊന്നൊടുക്കി
![കൊന്നൊടുക്കി](https://timeskerala.com/static/c1e/client/91214/uploaded/ae32422ec51c92dd4b2011d1bcaa646d.jpg)
കോട്ടയം: പക്ഷിപ്പനിയെത്തുടര്‍ന്ന് അരലക്ഷം താറാവുകളെയും കോഴികളെയും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കൊന്നൊടുക്കി. എടത്വ, വീയപുരം, തകഴി, ചെറുതന, അമ്പലപ്പുഴ നോര്‍ത്ത്, ചങ്ങനാശേരി, കിടങ്ങറ പ്രദേശങ്ങളിലാണ് പക്ഷിപ്പനി വ്യാപകമായിരിക്കുന്നത്. പശുക്കളിലും സമാനമായ വൈറസ് ബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ പാല് തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂ. മുട്ട നന്നായി പുഴുങ്ങിയല്ലാതെ പച്ചയ്ക്കോ വാട്ടിയോ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പക്ഷിപ്പനി മനുഷ്യരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാവുന്ന സാഹചര്യത്തില്‍ രോഗബാധയുണ്ടായ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.