കണ്ണൂർ: പൊതുസ്ഥലത്ത് രാഷ്ട്രീയ ഗാനം വെച്ചതിനെ ചോദ്യം ചെയ്ത സിപിഎം ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു. മുല്ലക്കൊടി സ്വദേശിയും സിപിഎം ലോക്കൽ സെക്രട്ടറിയുമായ മനോഹരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അരിമ്പ്ര സ്വദേശി ഭാസ്കരനെതിരെ മയ്യിൽ പോലീസ് കേസെടുത്തു.(Controversy over playing the Parody song, CPM local secretary assaulted in Kannur)
ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയ്യിൽ അരിമ്പ്രയിലെ ഒരു റേഷൻ കടയിൽ എത്തിയ ഭാസ്കരൻ തന്റെ പക്കലുണ്ടായിരുന്ന ഉപകരണത്തിൽ 'പോറ്റിയേ കേറ്റിയേ' എന്ന പാട്ട് വെക്കുകയായിരുന്നു.
ഈ സമയം അവിടെയുണ്ടായിരുന്ന മനോഹരൻ പൊതുസ്ഥലത്ത് രാഷ്ട്രീയ ഗാനങ്ങൾ വെക്കരുതെന്ന് പറഞ്ഞ് ഇതിനെ ചോദ്യം ചെയ്തു. എന്നാൽ പാട്ട് നിർത്താൻ ഭാസ്കരൻ തയ്യാറായില്ലെന്ന് മാത്രമല്ല, ശബ്ദം കൂട്ടി വെക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.