Times Kerala

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; സിഎജി റിപ്പോര്‍ട്ടിൽ വിമർശനം 

 
മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; സിഎജി റിപ്പോര്‍ട്ടിൽ വിമർശനം 

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്ന കാര്യത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സിഎജിയുടെ റിപ്പോര്‍ട്ടുണ്ട്. ആനത്താരകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഇത് കാരണം വന്യജീവികള്‍ നാട്ടിൽ എത്തി. കൃത്യമായി വന്യജീവി സെന്‍സസ് നടപ്പാക്കിയില്ല. വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുത്തു. കെഎസ്ഇബി മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് വനഭൂമി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

വനമേഖലയിലെ കയ്യേറ്റം തടയാതിരുന്നത് വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കി. മാത്രമല്ല മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനും ഇത് കാരണമായി. ഇക്കാരണത്താൽ വയനാട്ടിലെ വന വിസ്തൃതി കുറഞ്ഞു. 

Related Topics

Share this story