കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നത് വൈകുന്നു; ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം
Sep 4, 2023, 08:46 IST

കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം. 261 ദിവസം പിന്നിട്ട അനിശ്ചിതകാല സമരത്തിന് എഐടിയുസി പിന്തുണയേകിയാണ് സത്യാഗ്രഹ സമരം. 2018ൽ നെയ്ത്ത് ഫാക്ടറി സർക്കാർക്കാർ ഏറ്റെടുക്കുന്നതിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് കേരള നിയമസഭ 2012 ൽ പാസാക്കിയ ബില്ലിന് 2018ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ 5 വർഷമായിട്ടും തുടർനടപടികൾ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.