തൃശൂർ: ഓടുന്ന ട്രെയിനിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. റെയിൽവേ സ്റ്റേഷൻ പിന്നിട്ട് ട്രെയിൻ നീങ്ങുന്നതിനിടെയാണ് യുവാവ് ബോഗിക്ക് മുകളിൽ കയറിയത്. അധികൃതർ ഉടൻ തന്നെ ട്രെയിൻ പിടിച്ചിട്ടു.(Man's dangerous actions on top of a moving train)
ഝാർഖണ്ഡിലേക്ക് പോകണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു യുവാവിന്റെ ഈ പ്രതിഷേധവും അഭ്യാസപ്രകടനവും. വിവരമറിഞ്ഞ് റെയിൽവേ പോലീസും ആർ.പി.എഫും സ്ഥലത്തെത്തി. ഏറെ നേരം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ച പോലീസ് ഒടുവിൽ വിജയകരമായി ഇയാളെ താഴെയിറക്കി.