കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും തുടക്കം മുതൽ അതിന്റെ പ്രസിഡന്റുമായിരുന്ന ബോസ് കൃഷ്ണമാചാരി ഫൗണ്ടേഷനിൽ നിന്ന് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കുടുംബ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു.(Bose Krishnamachari resigns from Kochi Biennale Foundation)
ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ വി. വേണു പത്രക്കുറിപ്പിലൂടെയാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്. ബിനാലെയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ബോസ് കൃഷ്ണമാചാരി.
ബിനാലെയുടെ ആറാം പതിപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഈ അപ്രതീക്ഷിത രാജി. നിഖിൽ ചോപ്രയും എച്ച്.എച്ച് ആർട്ട് സ്പേസസും ക്യൂറേറ്റ് ചെയ്യുന്ന ഈ പതിപ്പ് 2026 മാർച്ച് 31 വരെയാണ് നീണ്ടുനിൽക്കുന്നത്.