വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ കോൺഗ്രസ് വാങ്ങിയ ഭൂമി കാട്ടാന ശല്യമുള്ള പ്രദേശമാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. കാട്ടാന ശല്യമുള്ള സ്ഥലമാണല്ലോ വാങ്ങിയത് എന്ന ചോദ്യത്തിന്, വയനാട്ടിൽ എവിടെയാണ് കാട്ടാന ശല്യം ഇല്ലാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. (Sunny Joseph on land controversy regarding Wayanad landslide victims' houses)
ബത്തേരിയിലും കൽപ്പറ്റയിലും വരെ ആന ഇറങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലുള്ള ‘വിജയ എസ്റ്റേറ്റിലെ’ 3.24 ഏക്കർ ഭൂമിയാണ് പുനരധിവാസത്തിനായി കോൺഗ്രസ് വാങ്ങിയിരിക്കുന്നത്.
എന്നാൽ, ഈ പ്രദേശം ജനവാസ മേഖലയല്ലെന്നും മുൻപ് കാട്ടാന ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആണ് വിവരം. കാട്ടാന ശല്യം തടയാൻ പ്രദേശത്ത് പലയിടത്തും വേലികൾ സ്ഥാപിച്ചിട്ടുണ്ട്.