മലപ്പുറം: ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. വള്ളിക്കുന്ന് നിറംകൈതക്കോട്ട ക്ഷേത്രോത്സവത്തിന്റെ ഭാഗമായി എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയാണ് ചരിഞ്ഞത്. ഗജേന്ദ്രൻ ഇന്ന് രാവിലെ ഏഴ് മണിയോടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.(Elephant brought to festival in Malappuram dies)
ഇന്നലെ രാത്രിയോടെയാണ് ആനയെ ക്ഷേത്രമുറ്റത്ത് എത്തിച്ചത്. ഉത്സവ ചടങ്ങുകളിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത അന്ത്യം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടേതാണ് ഈ ആന.
ആന ചരിയാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകൾക്ക് ശേഷമായിരിക്കും സംസ്കാരം.