Times Kerala

ഗണേഷ് കുമാർ മന്ത്രിയാകാൻ യോഗ്യനെന്ന് ഇ പി ജയരാജൻ

 
221

കെ ബി ഗണേഷ് കുമാർ എംഎൽഎ മന്ത്രിയാകാൻ യോഗ്യനാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ ചേർന്ന് മന്ത്രിസ്ഥാനം മാറ്റുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായും അത് അതേ രീതിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ഉൾപ്പടെയുള്ള പാർട്ടികൾ മാധ്യമങ്ങളിൽ കാര്യങ്ങൾ ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ഈ മാസം 20ന് എൽഡിഎഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയുടെ ഭാവി ഈ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

എല്ലാ പാർട്ടികൾക്കും പരിഗണന നൽകുന്ന മുന്നണിയാണ് എൽ.ഡി.എഫെന്നും നിയമസഭയിൽ ഒരംഗം മാത്രമുണ്ടായാലും പരിഗണിക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് അറിയില്ലെന്നും ടിവിയിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Related Topics

Share this story