HomeKerala'ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു': വിമർശനവുമായി...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു’: വിമർശനവുമായി പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പോലും സമയം ലഭിച്ചില്ലെന്നും ഇതിനെതിരെ ജനങ്ങൾക്ക് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Pinarayi Vijayan Slams Kerala Government Over Flood Relief Failures)

നിലവിൽ സംസ്ഥാനത്താകെ 209 ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതിനകം 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിലും ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പല ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മ കാരണം നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഭക്ഷണം എത്തിക്കേണ്ടി വന്ന സാഹചര്യമാണുള്ളത്.

നൂറുകണക്കിന് ക്യാമ്പുകളിൽ കഴിയുന്ന ആയിരക്കണക്കിന് ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിതമായ താമസം എന്നിവയും അർഹമായ നഷ്ടപരിഹാരവും സർക്കാർ അടിയന്തരമായി ഉറപ്പാക്കണം. ഉണ്ടായ വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പ്രളയക്കെടുതിയെ അതിജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Story Summary

Leader of Opposition Pinarayi Vijayan heavily criticized the Kerala government over flood management failures, specifically pointing out the unannounced release of dam water in Ranni. He demanded urgent state action to streamline relief camp operations, trace missing individuals, and provide adequate food and medical aid to flood victims.

WhatsApp Channel Banner

Latest updates

കനത്ത മഴ: കേരള സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 5...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള സർവകലാശാല അറിയിച്ചു (Kerala rain holiday). പുതുക്കിയ...

അതിശക്തമായ മഴ തുടരുന്നു: ഇടുക്കിയിലും കാസർകോട്ടും മിന്നൽ പ്രളയ...

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും പ്രതിസന്ധി രൂക്ഷമാകുന്നു (Kerala rain flash flood warning Idukki Kasaragod). വരുന്ന 24 മണിക്കൂറിൽ ഇടുക്കി, കാസർകോട് ജില്ലകളിൽ മിന്നൽ...

സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന യു.ഡി.എഫിന്റെ നയം; ഗതാഗത മന്ത്രിക്കെതിരെ...

തിരുവനന്തപുരം: ക്ഷേമപദ്ധതികൾ ജനങ്ങളുടെ അവകാശമാണെന്ന എൽ.ഡി.എഫ് നയം അട്ടിമറിച്ച് (Pinarayi Vijayan CP John Priyadarshini bus), അവ സർക്കാരിന്റെ ഔദാര്യമാണെന്ന് പ്രഖ്യാപിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സൗജന്യ...

സ്ത്രീകളെ അപമാനിച്ച മന്ത്രി സി.പി. ജോൺ മാപ്പുപറയണം: എം.വി....

തിരുവനന്തപുരം: പ്രിയദർശിനി ബസുകളിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ഗതാഗതമന്ത്രി സി.പി. ജോൺ മാപ്പുപറയണമെന്ന് സി.പി.ഐ. എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan CP...

കനത്ത മഴ: സംസ്ഥാനത്ത് ഓഗസ്റ്റ് 5 ബുധനാഴ്ച 5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August 5 2026). ഇടുക്കി, പത്തനംതിട്ട, കാസർകോട്,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...