പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood Relief Coordination Failure CPM Slams Government Dam Opening)
മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണ് ജില്ലയിലെ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്നും ഇത് “സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും” സിപിഎം കുറ്റപ്പെടുത്തി. അർദ്ധരാത്രിയിൽ മുന്നറിയിപ്പില്ലാതെ രണ്ട് ഡാമുകൾ തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്ന് രാജു എബ്രഹാം ആരോപിച്ചു.
വെള്ളപ്പൊക്കമുണ്ടായപ്പോൾ പ്രാദേശികതലത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രധാനമായും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
Story Summary
Severe criticism has emerged regarding relief coordination following heavy floods in Pathanamthitta. CPM District Secretary Raju Abraham called it a “government-sponsored flood” caused by unannounced dam openings, while ruling party MLAs criticized the lack of coordination between the Revenue and Local Self-Government departments.


