തൃപ്പൂണത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം; ഒരാൾ വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന

തൃപ്പൂണത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിൽ തീപിടിത്തം; ഒരാൾ വെന്തുമരിച്ചു; തീയിട്ടതെന്ന് സൂചന
 കൊച്ചി: തൃപ്പൂണിത്തുറയിൽ ഫർണിച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു . മരട് തുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത് . രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂർ സ്വദേശി സുനീഷിന്റെ വർക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഫർണിച്ചർ വർക്ക് ഷോപ് ഉടമയുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് മരിച്ചയാൾ കടക്ക് തീ ഇടുകയായിരുന്നു വെന്നാണ് പ്രാഥമിക നിഗമനം.തൃപ്പൂണിത്തുറ ഫയർഫോഴ്‌സ് യൂണിറ്റിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. കെട്ടിടത്തിൽ പടർന്ന തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകായാണ്.

Share this story