മുഖ്യമന്ത്രിയുടെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം | Youth Congress

ഭരണപരാജയങ്ങൾക്കെതിരെയാണ് പ്രതിഷേധം
മുഖ്യമന്ത്രിയുടെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം | Youth Congress
Updated on

തൃശൂർ: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽ കെട്ടിവെച്ചാണ് പ്രവർത്തകർ തോട്ടിലൊഴുക്കിയത്.(Youth Congress protests by throwing Chief Minister's effigy into a stream)

കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് സർക്കാർ കേരളത്തെ ദുരിതത്തിലാഴ്ത്തിയെന്നും ദുർഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. സമസ്ത മേഖലകളിലും ഉണ്ടായ കനത്ത വിലക്കയറ്റം കാരണം സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാരിനെ ജനം താഴെയിറക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന് ശേഷം ചങ്ങാടവും കോലവും പ്രവർത്തകർ തന്നെ തോട്ടിൽ നിന്ന് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com