Times Kerala

നാലുവർഷ ബിരുദം: വിദ്യാർഥികളുടെ ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഹരിക്കുമെന്ന് ആർ ബിന്ദു 

 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വെക്കണമെന്ന് കെ.എസ്.യു; പ്രതിഷേധ മാർച്ച്‌ നടത്തി
നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരീക്ഷാ നടത്തിപ്പ് കോളേജുകളുടെ ചുമതലയിലാകുന്നതും മതിയായ ചോയ്സുകൾ ലഭ്യമാകുന്നത് സംബന്ധിച്ചുമുള്ള ആശങ്കകളാണ് വിവിധ വിദ്യാർഥി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് വിദ്യാർഥി നേതാക്കൾക്ക് മന്ത്രി ഉറപ്പു നൽകി. യോഗത്തിൽ അനുശ്രീ. കെ, അഫ്‌സൽ. ഇ, എ സി.അമീൻ എ.എ, ഗോപു നെയ്യാർ, ശരത് കുളത്തൂർ, കബീർ.പി, രാഹുൽ.എം, ഡോ. വൈശാഖ് സദാശിവൻ, എം.എസ്.അനന്തു എന്നിവർ പങ്കെടുത്തു.

Related Topics

Share this story