Times Kerala

 അഞ്ച് സ്ത്രീകളെ വിദേശത്ത് വീട്ടുജോലിക്ക് കൊണ്ടുപോകാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചു; ഏജൻറ് പിടിയിൽ

 
 അഞ്ച് സ്ത്രീകളെ വിദേശത്ത് വീട്ടുജോലിക്ക് കൊണ്ടുപോകാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ചു; ഏജൻറ് പിടിയിൽ
 

ആലുവ: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേക്ക് സ്ത്രീകളെ ജോലിക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മുഖ്യ ഏജൻറ് പിടിയിൽ. മലപ്പുറം എടയാറ്റൂർ മാനഴി പൂത്തോട്ടിൽ വീട്ടിൽ ലിയാഖത്ത് അലി(53)യെയാണ് റൂറൽ ജില്ല ക്രൈംബ്രാഞ്ച് പിടികൂടിയത്. ബുധനാഴ്ച രാത്രി എയർ പോർട്ട് പരിസരത്ത് നിന്നാണ് ഇയാളെ ജില്ല ക്രൈംബ്രാഞ്ച് പിടികൂടിയത്. 

കഴിഞ്ഞ സെപ്തംബറിലാണ് ഇയാൾ അഞ്ച് സ്ത്രീകളെ വീട്ടുജോലിക്കായി നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചത്. വിദ്യാഭ്യാസം കുറഞ്ഞ 40 വയസിൽ താഴെയുള്ള ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് വേണമായിരുന്നു. ടൂറിസ്റ്റ് വിസയിൽ മസ്ക്കറ്റിലെത്തിച്ച് അവിടെ നിന്ന് കുവൈറ്റിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, പരിശോധനയിൽ പാസ്പോർട്ടിലെ പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിചേർത്തതായും കണ്ടെത്തിയിരുന്നു. ലിയാഖത്ത് അലിയുടെ നേതൃത്വത്തിലാണ് ഇത് ചെയ്തു കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.  

Related Topics

Share this story