Times Kerala

 എക്സൈസ് ഓഫിസറെ തട്ടിക്കൊണ്ടുപോയ ദമ്പതികളടക്കം അഞ്ചുപേർ പിടിയിൽ

 
 എക്സൈസ് ഓഫിസറെ തട്ടിക്കൊണ്ടുപോയ ദമ്പതികളടക്കം അഞ്ചുപേർ പിടിയിൽ
 

ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് ഓ​ഫി​സ​റെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യും പ്രി​വ​ന്റീ​വ് ഓ​ഫി​സ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ള​ട​ക്കം അ​ഞ്ചു​ പേരെ പിടികൂടി.

ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ലി​യോ എ​ന്ന് ഇ​ര​ട്ട​പ്പേ​രു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ക​ട​ത്തു​ത​ല​വ​ൻ യാ​സ​ർ അ​റ​ഫാ​ത്ത്, പു​ളി​ക്ക​ൽ അ​രൂ​രി​ൽ എ​ട്ടൊ​ന്ന് വീ​ട്ടി​ൽ ഷ​ഫീ​ഖ് (32), ഭാ​ര്യ സൗ​ദ (28), പു​ല്ലി​പ്പ​റ​മ്പ് ചേ​ലേ​മ്പ്ര കെ.​കെ. ഹൌ​സി​ൽ വി​കെ. അ​ഫ്നാ​നു​ദ്ദീ​ൻ (22), പു​ളി​ക്ക​ൽ സി​യാ​ക​ണ്ട​ത്ത് പു​ള്ളി​യ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഹി​ദ് (28) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ ​നി​ന്ന് 50 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന 685 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.  
 

Related Topics

Share this story