Police officer denies complaint that man was beaten up at Adimali station

അടിമാലി സ്റ്റേഷനിൽ എത്തിയയാൾക്ക് മർദ്ദനമേറ്റെന്ന് പരാതി : നിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥൻ | Police

മർദ്ദിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്
Published on

ഇടുക്കി : അടിമാലി പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ വ്യക്തിക്ക് മർദ്ദനമേറ്റതായി പരാതി. അടിമാലി എസ്.എച്ച്.ഒ ലൈജുമോൻ സി.വി.ക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. മർദ്ദനമേറ്റ അടിമാലി സ്വദേശി പി.ആർ. അനിൽകുമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.(Police officer denies complaint that man was beaten up at Adimali station)

പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്ക് മർദ്ദനമേറ്റതെന്ന് അനിൽകുമാർ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ എസ്.എച്ച്.ഒ ലൈജുമോൻ നിഷേധിച്ചു.

അനിൽകുമാർ പോലീസ് സ്റ്റേഷനുള്ളിൽ അനാവശ്യമായി ബഹളം വെക്കുകയും പോലീസുകാരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഈ മോശം പെരുമാറ്റം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നുമാണ് സി.ഐയുടെ ഭാഗം.

Times Kerala
timeskerala.com