ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ദാ​സ് തൊ​ടു​പു​ഴ അ​ന്ത​രി​ച്ചു

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ദാ​സ് തൊ​ടു​പു​ഴ അ​ന്ത​രി​ച്ചു
തൊ​ടു​പു​ഴ: ച​ല​ച്ചി​ത്ര ന​ട​നും ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​റു​മാ​യ ദാ​സ് തൊ​ടു​പു​ഴ(76) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇന്നലെ വൈകിട്ടായിരുന്നു അ​ന്ത്യം. തൊ​ടു​പു​ഴ ചി​റ്റാ​ർ സ്വ​ദേ​ശി​യാ​യ ദാ​സ്, മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ഗു ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​ൻ മാ​നേ​ജ​റാ​യും പ്രൊഡക്ഷൻ മാനേജറായും പ്ര​വ​ർ​ത്തി​ച്ചി‌​ട്ടു​ണ്ട്. ര​സ​ത​ന്ത്രം, കു​ഞ്ഞി​ക്കൂ​ന​ൻ തു​ട​ങ്ങി​യ അ​മ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് തൊ​ടു​പു​ഴ ശാ​ന്തി ശ്മ​ശാ​ന​ത്തി​ൽ വ​ച്ചാ​ണ് സം​സ്കാ​രം.

Share this story