വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി: ഏത് അന്വേഷണവും നടക്കട്ടേയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Nov 17, 2023, 18:26 IST

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ ഏത് അന്വേഷണവും നടക്കട്ടേയെന്ന് നിയുക്ത യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ സംഘടനയ്ക്ക് ആശങ്കയില്ലെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകുമെന്നും കൂട്ടിച്ചേർത്തു.