യൂത്ത് കോൺഗ്രസിനെതിരായ വ്യാജ ഐഡി കേസ് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി
Nov 19, 2023, 15:09 IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ ഏജൻസികളും കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിഷയം രാഷ്ട്രീയായുധമാക്കി സി.പി.എം രംഗത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രതികരിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ സംഭവത്തിൽ സി.ആർ കാർഡ് എന്ന മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് സൈബർ ഡോമും അന്വേഷണമാരംഭിച്ചു.
