'ജോസ് കെ മാണിയെ UDFൽ തിരിച്ചെടുക്കുന്നതിൽ ചർച്ച നടന്നിട്ടില്ല': NK പ്രേമചന്ദ്രൻ | UDF

എൽ.ഡി.എഫിൽ തുടരാനാണ് ജോസ് കെ. മാണിയുടെ തീരുമാനം.
'ജോസ് കെ മാണിയെ UDFൽ തിരിച്ചെടുക്കുന്നതിൽ ചർച്ച നടന്നിട്ടില്ല': NK പ്രേമചന്ദ്രൻ | UDF
Updated on

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയെ യു.ഡി.എഫിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വ്യക്തമാക്കി. ചർച്ച വന്നാൽ ആർ.എസ്.പി. തങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There has been no discussion on bringing Jose K Mani back into the UDF, says NK Premachandran)

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിച്ച പ്രേമചന്ദ്രൻ, കേരള സർക്കാരിനെതിരായ ജനങ്ങളുടെ 'അറപ്പും വെറുപ്പുമാണ്' തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും കൂട്ടിച്ചേർത്തു. അതേസമയം കേരളാ കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചു കൊണ്ട് മുന്നണി നേതാക്കൾ രംഗത്തു വന്നിരുന്നു. എന്നാൽ, നിലവിൽ ഇടതുമുന്നണിയിൽ തുടരുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ. മാണി.

കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും, പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയുണ്ടായെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ. മാണി പ്രതികരിച്ചു. "ആരും വെള്ളം കോരാൻ വരേണ്ട" എന്നും അദ്ദേഹം പറഞ്ഞു. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. സംഘടനാപരമായി കേരളാ കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ട്," ജോസ് കെ. മാണി കൂട്ടിച്ചേർത്തു. മുന്നണി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലും നിലവിൽ എൽ.ഡി.എഫിൽ തുടരാനാണ് ജോസ് കെ. മാണിയുടെ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com