മലപ്പുറത്ത് ഭർതൃ ഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ | Dead

മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്നാണ് ഇവർ പറയുന്നത്
 Woman found dead in husband's house in Malappuram, Relatives raises doubts
Updated on

മലപ്പുറം: കണ്ണമംഗലത്തിനടുത്ത് മിനി കാപ്പിലിൽ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. നിസാറിന്റെ ഭാര്യ ജലീസയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിനകത്ത് കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിയുന്നത്.( Woman found dead in husband's house in Malappuram, Relatives raises doubts)

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജലീസയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് തട്ടിയ നിലയിലായിരുന്നുവെന്നും ഇത് സംശയകരമാണെന്നും ജലീസയുടെ സഹോദരീ ഭർത്താവ് പറഞ്ഞു.

മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസം ജലീസയും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരിമാരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ഇവർ ആരോപിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രിയോടെ കാരാത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com