ഇടുക്കി: ജില്ലയിലെ ബൈസൺവാലി ഹൈസ്‌കൂളിൽ ക്ലാസ് മുറിയുടെ സീലിങ് തകർന്നുവീണു. നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറിയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റാണ് സീലിങ് തകരാൻ കാരണമെന്ന് കരുതുന്നു.(Ceiling of classroom collapses at school in Idukki)
ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായതിനാൽ അപകട സമയത്ത് ക്ലാസ് മുറിയിൽ കുട്ടികൾ ആരും ഉണ്ടായിരുന്നില്ല. ഇത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സീലിങ് നിർമ്മാണത്തിൽ വീഴ്ചകൾ ഉണ്ടായിരുന്നു എന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.