കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ പൂർണ്ണമായും തകർത്തെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചതെന്ന് മന്ത്രി പി. രാജീവ് വിമർശിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഉപജീവനമാർഗം നഷ്ടപ്പെടുന്നതിന് ഈ നീക്കം കാരണമാകും.(Minister P Rajeev says it is a planned move to eliminate the MGNREGA scheme)
"തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണിത്," മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് എന്നത് പൗരന്മാരുടെ അവകാശമാണ് എന്ന ആശയത്തിൽ നിന്ന് കേന്ദ്രസർക്കാർ പൂർണ്ണമായി പിൻവാങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.