Times Kerala

മുഖ്യമന്ത്രിക്കൊഴികെ സംസ്ഥാനത്ത് ബാക്കിയുള്ളതിനെല്ലാം കനത്ത വില; പരിഹസിച്ച് ഷാഫി പറമ്പിൽ

 
ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍​നി​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും പ​ഠി​ക്കാ​നി​ല്ല: ഷാ​ഫി പ​റ​മ്പി​ല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊഴികെ സംസ്ഥാനത്ത് ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് പരിഹാസവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സപ്ലൈകോയിൽ നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

മാവേലി സ്റ്റോറില്‍ പോകുന്നവർ വെറും കൈയോടെയാണ് മടങ്ങി വരുന്നത്. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ദയവായി അവസാനിപ്പിക്കണം. മാവേലി സ്റ്റോറിന് കെ വെച്ച് വല്ല പേരും ഇടണം. എന്നാൽ, ആളുകൾക്ക് വലിയ പ്രതീക്ഷ ഉണ്ടാകില്ല. -ഷാഫി കൂട്ടിച്ചേർത്തു.

സപ്ലൈകോക്ക് ധനമന്ത്രി പണം അനുവദിക്കുന്നില്ലെങ്കില്‍ ഭക്ഷ്യമന്ത്രി പ്രതിപക്ഷത്തിനൊപ്പം പോരാടണം. ഭക്ഷ്യമന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുകയാണെന്നും ഷാഫി പറമ്പില്‍ നിയമസഭയിൽ പറഞ്ഞു.

Related Topics

Share this story