'നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ'; കോഴിക്കോട് കെ മുരളീധരന് അനുകൂലമായി ഫ്ളെക്‌സ് ബോർഡുകൾ

'നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ'; കോഴിക്കോട് കെ മുരളീധരന് അനുകൂലമായി ഫ്ളെക്‌സ് ബോർഡുകൾ
കോഴിക്കോട്: പാർട്ടി നേതൃത്വത്തെ വിമർശിച്ച സംഭവത്തിന് പിന്നാലെ കെ.മുരളീധരൻ എം.പിയെ അനുകൂലിച്ച് കോഴിക്കോട് നഗരത്തിൽ ഫ്‌ളെക്‌സ് ബോർഡുകൾ. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ഫ്ളെക്‌സ് സ്ഥാപിച്ചിട്ടുള്ളത്.കോൺഗ്രസ് സംസ്ഥാന, ഡിസിസി നേതൃത്വങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സിൽ 'നിങ്ങൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം ഈ നേതാവിനെ' എന്ന് കേരളജനത പറയുന്നതായാണ് കുറിപ്പും ചിത്രവുമുള്ളത്. സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ച കോഴിക്കോട് എം.പി എം.കെ രാഘവനും കെ.മുരളീധരനും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. പാർട്ടി താക്കീതിന് പിന്നാലെ താനിനി മത്സരരംഗത്തില്ലെന്ന് കെ.മുരളീധരൻ പ്രസ്‌താവിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവിധയിടങ്ങളിൽ മുരളീധരനെ പിന്താങ്ങി ഫ്‌ളക്സ് ബോർഡുകൾ ഉയർന്നത്.

Share this story