തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്.ഐ.ആറുകൾ കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഏബലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Medical College Morphing Case 5 FIRs Filed Against Abel Augustine)
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ തീരുമാനം. നേരത്തെ ലഭിച്ച പരാതിയിൽ അറസ്റ്റിലായ ഏബലിന് കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കൂടുതൽ പരാതികൾ ഉയർന്നുവന്നെങ്കിലും കേസെടുക്കാൻ പൊലീസ് മടിച്ചതായി ആരോപണമുയർന്നു.
തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വിദ്യാർത്ഥികളും വിദ്യാർത്ഥി സംഘടനകളും മെഡിക്കൽ കോളേജ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ അർദ്ധരാത്രി കൂടുതൽ വനിതാ പൊലീസുകാരെ എത്തിച്ച് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തുകയും പുതിയ എഫ്.ഐ.ആറുകൾ ഇടുകയുമായിരുന്നു.
Story Summary
Medical College Police have registered five FIRs against Abel Augustine, a third-year MBBS student at Trivandrum Medical College, for allegedly morphing and circulating pictures of female classmates on Instagram. Following intense protests by students at the police station over initial delays.


