കുടിവെള്ള നിരക്ക് വർധന: മൂന്ന് മാസത്തിനുള്ളിൽ 92 കോടി അധിക വരുമാനം

കുടിവെള്ള നിരക്ക് വർധിപ്പിച്ചതിന് ശേഷം ആദ്യ മൂന്ന് മാസം കൊണ്ട് 92 കോടി രൂപയുടെ അധിക വരുമാനമാണ് ജല അതോറിറ്റിക്ക് ലഭിച്ചത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ കണക്കാണിത്.
ഫെബ്രുവരിയിൽ ആയിരം ലിറ്ററിന് 10 രൂപ വർധിപ്പിച്ചിരുന്നു. പ്രതിവർഷം 300 കോടി രൂപയുടെ വരുമാനമാണ് നിരക്ക് വർദ്ധനയിലൂടെ പ്രതീക്ഷിക്കുന്നത്. എന്നാൽ, അധികവരുമാനം ലഭിക്കുമ്പോഴും കുടിശ്ശിക പിരിക്കുന്നതിൽ ജല അതോറിറ്റി ശുഷ്കാന്തി കാണിക്കുന്നില്ല. ജല അതോറിറ്റിയുടെ ഇതുവരെയുള്ള നഷ്ടം 5913 കോടിയാണ്. സംസ്ഥാനത്തുടനീളമുള്ള ജല അതോറിറ്റിയുടെ 29 ഡിവിഷനുകളിൽ നിന്ന് സർക്കാർ, വീടുകളിൽ നിന്നും വൻകിട സ്ഥാപനങ്ങളിൽ നിന്നുമായി 1352 കോടി പിരിച്ചെടുക്കണം. സർക്കാർ ലോ കോളജ്, സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസ്, ബന്ധപ്പെട്ട ഓഫിസുകൾ, സർക്കാർ ആശുപത്രികൾ തുടങ്ങി നൂറോളം സ്ഥാപനങ്ങൾ കുടിശിക അടയ്‌ക്കാനുണ്ട്. 1990 മുതൽ കുടിശ്ശിക അടയ്ക്കാത്ത സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുണ്ട്.
