Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKerala'കേരളത്തിൻ്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും': P...

‘കേരളത്തിൻ്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും’: P സരിൻ | Dr P Sarin Praises Pinarayi Vijayan

🎙️ Latest Podcast

തിരുവനന്തപുരം: പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഇടതുപക്ഷ തീരുമാനത്തെ പ്രകീർത്തിച്ച് എൽ.ഡി.എഫ് നേതാവ് ഡോ. പി. സരിൻ. 3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം കേരളം കണ്ട രണ്ട് തിരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം എന്നത് കേവലം ക്ലിഫ് ഹൗസും കന്റോൺമെന്റ് ഹൗസും തമ്മിലുള്ള വെച്ചുമാറലോ, മാറിത്താമസിക്കലോ, അവിടുത്തെ പാലുകാച്ചലോ മാത്രമല്ലെന്ന് സരിൻ ഓർമ്മിപ്പിച്ചു.(Dr P Sarin Praises Pinarayi Vijayan Election As Kerala Opposition Leader And Warns UDF)

നിയമസഭയിലെ തലയെണ്ണലിൽ നൂറിലധികം അംഗബലമുള്ള യു.ഡി.എഫിന് കേരളം തങ്ങൾക്ക് തീറെഴുതി കിട്ടിയതാണെന്ന തോന്നൽ എപ്പോഴെങ്കിലും ഉണ്ടായാൽ പിണറായി വിജയൻ എന്ന പ്രതിപക്ഷ നേതാവ് അവിടെ തിരുത്തലായുണ്ടാകും. ഭരണം എന്നത് ‘അവനവൻ ആത്മസുഖത്തിനാചരിക്കുന്ന’ എന്തോ ഒന്നാണെന്ന് യു.ഡി.എഫ് പഴയ ശീലങ്ങൾ വെച്ച് വീണ്ടും തെളിയിക്കാൻ ശ്രമിച്ചാൽ അതിനെ ചെറുക്കും. 21-ാം നൂറ്റാണ്ടിന്റെ അതിനിർണായകമായ 2026 മുതൽ 2050 വരെയുള്ള കാലയളവിൽ കേരളം കുതിക്കേണ്ടതുണ്ട്. അതിനുപകരം അവനവന്റെ പങ്കുപറ്റുന്നതിനും വീതം വെയ്ക്കുന്നതിനും മാത്രമാണ് യു.ഡി.എഫ് മുതിരുന്നതെങ്കിൽ, കേരളത്തിന്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽക്കൂടി അറിയുമെന്നും സരിൻ വ്യക്തമാക്കി.

ഇപ്പോൾ ‘പ്രതിനായകൻ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവുകൊണ്ട് തന്നെ ജനങ്ങളെക്കൊണ്ട് ഈ പാർട്ടി തിരുത്തിക്കുമെന്നും സരിൻ കൂട്ടിച്ചേർത്തു. ഈ നാടിന്റെയും നാട്ടുകാരുടെയും കാവലാളാകാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ശപഥം ചെയ്ത് അധികാരമേൽക്കുന്നത് വെറുതെ ഒരു കസേര വലിച്ചിട്ട് അതിന്മേൽ കയറിയിരിക്കുമ്പോൾ അല്ല. പിണറായി വിജയൻ എന്ന വ്യക്തിയും അദ്ദേഹം നയിക്കുന്ന ഇടതുപക്ഷവും ഉത്തമ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ മൂർച്ചയിൽ മണ്ണിനും മക്കൾക്കും മതിപ്പോടെ ജീവനുള്ള നാൾ വരെ കാവൽ നിൽക്കുമെന്ന് എന്നോ തീർച്ചപ്പെടുത്തിയിട്ടുള്ളതാണെന്നും ഡോ. പി. സരിൻ വ്യക്തമാക്കി.

Story Summary

LDF leader Dr. P Sarin praised the decision to elect Pinarayi Vijayan as the Opposition Leader, stating that his presence will show Kerala the true power of an opposition. Sarin warned the UDF government against complacency, emphasizing that Vijayan and the Left will remain vigilant guardians of the state’s interests.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.