Times Kerala

തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ട; പ്രതിപക്ഷത്തോട് നിലപാട് അറിയിച്ച് മുഖ്യമന്ത്രി

 
സംഘപരിവാറിനെപ്പോലെ കോൺഗ്രസിനും കേരള വിരോധം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫ്ഫിന് ആവേശം വരുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സീറ്റ് കുറഞ്ഞതുകൊണ്ട് അല്ല എ കെ ആൻ്റണി മുഖ്യമന്ത്രിപദം രാജിവച്ചത് , കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണെന്ന് പിണറായി വിജയൻ ആരോപിച്ചു. അത് വച്ച് രാജി ചോദിക്കാനൊന്നും ആരും വരണ്ട. ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തോട് എതിർപ്പില്ല. മോദിയെ അധികാരത്തിൽ നിന്ന് മാറണമെന്നേ ജനം ചിന്തിച്ചിട്ടുള്ളു.അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Topics

Share this story