'ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ല': ഇടതുപക്ഷം വിട്ട് റെജി ലൂക്കോസ് BJPയിൽ | LDF

അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറിൽ നിന്ന്
'ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ല': ഇടതുപക്ഷം വിട്ട് റെജി ലൂക്കോസ് BJPയിൽ | LDF
Updated on

തിരുവനന്തപുരം: വർഷങ്ങളായി ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. സി.പി.എം സഹയാത്രികനായിരുന്ന അദ്ദേഹം പാർട്ടിയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്.(Reji Lukose leaves LDF and joins BJP)

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. അംഗത്വം സ്വീകരിച്ച ശേഷം ബി.ജെ.പി രാഷ്ട്രീയത്തോടുള്ള തന്റെ ആഭിമുഖ്യം റെജി ലൂക്കോസ് വ്യക്തമാക്കി.

കാലഹരണപ്പെട്ടതും ദ്രവിച്ചതുമായ ആശയങ്ങൾക്ക് ഇക്കാലത്ത് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ചിരുന്ന താൻ ഇനി ബി.ജെ.പിയുടെ ആശയങ്ങൾക്കും ശബ്ദത്തിനുമായി നിലകൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ബി ജെ പിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com