Times Kerala

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തു; രോ​ഗി അ​റ​സ്റ്റി​ൽ

 
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തു; രോ​ഗി അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ രോ​ഗി അ​റ​സ്റ്റി​ൽ. ചി​കി​ത്സ​യി​ലു​ള്ള ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം നടന്നത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ രോ​ഗി​യാ​യി​രു​ന്നു സു​ധീ​ർ. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം നടന്നത്. 

കി​ട​പ്പ് രോ​ഗി​യാ​യ സു​ധീ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ചി​കി​ത്സ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രെ സു​ധീ​ർ ഷ​ർ​ട്ടി​ൽ പി​ടി​ച്ച് ത​ള്ളി​യെ​ന്നാ​ണ് പ​രാ​തി.

Related Topics

Share this story