എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ ലൈംഗികാതിക്രമം: കൂടുതല്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് ദുരനുഭവം സംഭവിച്ചുവെന്ന് പരാതിക്കാരി

നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ അയാളില്‍ നിന്ന് പീഡനം നേരിട്ടിട്ടുണ്ടെങ്കില്‍ ദയവായി തന്നെ അറിയിക്കണമെന്നും മീ ടു കേരള, വര്‍ക് പ്ലേസ് ഹറാസ്മെന്റ് എന്ന ഹാഷ് ടാഗോടെ വനിതാ ഡോക്ടര്‍ കുറിച്ചു.
ഇന്റേണ്‍ഷിപ്പ് സമയത്ത് ഡോ. മനോജിനെതിരേ സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്നും മറ്റൊരു ആശുപത്രിയിലേക്ക് ട്രാന്‍സ്ഫറിന് ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും വനിത ഡോക്ടര്‍മാരുടെ സന്ദേശത്തിലുണ്ട്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഡോ. മനോജിന്റെ പ്രൈവറ്റ് ക്ലിനിക്കിലേക്ക് ചെല്ലാനായി ആവശ്യപ്പെട്ടെന്നും താന്‍ കൂട്ടുകാരുമായി അവിടെയെത്തിയപ്പോള്‍ 'നീ എന്നെ പറ്റിച്ചുവെന്നു' അയാള്‍ പറഞ്ഞതായുമുള്ള സ്ക്രീന്‍ഷോട്ട് സഹിതം വനിത ഡോക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി ഓടിപ്പോരുകയായിരുന്നെന്നും മറ്റ് വനിത ഡോക്ടര്‍മാര്‍ പരാതിക്കാരിക്ക് അയച്ച സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
